THE PARADOX

 

“ദേ മനുഷ്യാ.. ഇയാളിപ്പോ എണീക്കുന്നുണ്ടോ?? കുറേ നേരായി notification

വരുന്നു…പറ്റതില്ലെങ്കി ആ കുന്തം ഒന്ന് പോയി സൈലന്റ് അയ്കി ഇട്ടേച്ചും

വാ..”

“എനിക്ക് എങ്ങും മേല…ഇവന്മാര്ക്ക് രാത്രിയും പകലും എന്ന് ഒന്നും

ഇല്ലേ! മേനെകെടുത്താൻ ആയിട്ട്..”

അതൊക്കെ ജോലിക്ക് കേറുമ്പോ ആലോചിക്കണം ആയിരുന്നു..ഹോ!

ശല്യം. ഈ കോപ്പ് തീരുന്നില്ലല്ലോ! പോയി എടുക്കുന്നുണ്ടോ ???

മനസ്സാലെ തെറിയും വിളിച് ശിവൻ എഴുന്നെറ്റു… “21 new

notifications.” ഓടിച് വായിച്ചു. Priority list-ൽ കേരള മന്ത്രിമാർ .രണ്ട്

ശത്രുസംഹാര റിക്വസ്റ്റ് പെന്ടിംഗ്! തുറന്നു നോക്കി .

1. Oomen Chandy requested against Saritha. S. Nair.

2. Saritha. S. Nair requested against Oomen Chandy.

പ്ലിംഗ്!!! രാവിലെ 4 മണിക്ക് തന്നെ സെന്സോർ ബോർഡ്‌നെ ഉണര്തെണ്ടി

വരും! രണ്ടിനേം കളയാൻ പറ്റത്തില്ല! സെലിബ്രിടി സ്റ്റാറ്റസ് ഉള്ള ഫാൻസ്‌ ഏതു

ദൈവത്തിന്റെയും സ്വകാര്യ അഹങ്കാരം ആണെന്ന് പണ്ട് ബ്രഹ്മാവ് പറഞ്ഞത്

ശിവൻ ഓര്ത് . “ Blessings paradox!” “Creators dilemma!” കണ്ണടച് രണ്ടു

പുകയൂതി വിട്ടു ശിവൻ പുലമ്പി .

” ദേ മേളിലോട്ട് പുകയൂതി വിട്ടു വട്ടു പറയരുതെന്ന് ഞാൻ പണ്ടേ

പറഞ്ഞിട്ടുണ്ട്. കണ്ണ് ആകെ നീറിയിട്ട് പാടില്ല! ഇനി ഇമ്മാതിരി പരിപാടി

കാണിച്ച സത്യമായിട്ടും ഞാൻ അടുത്ത മാസത്തെ വാടക തരില്ല! ” തലയിൽ

ഇരുന്നു ഗംഗയുടെ കമന്റ്‌!

പറ്റൂലെങ്കി കളഞ്ഞിട്ടു പോ പെണ്ണെ എന്ന് പറയണം എന്നുണ്ടായിരുന്നു!

But, budget constraints!!! ഇപ്പൊ പഴയ പോലെയല്ല നന്തിക്ക് തീരെ മൈലേജ്

ഇല്ല! പെണ്ണുംപിള്ളേടെ make-upഉം നെറ്റിന്റെ ബില്ലും അടച്ചു

കഴിയുമ്പോഴേക്കും ഒരു വഴിയാവും. പിള്ളേര് ആണെല് വല്ലാണ്ട് അങ്ങ്

വളര്ന്നു. ഇളയവൻ ഇപ്പൊ നല്ല നിലയിൽ  ആണെന്ന് തോന്നുന്നു. ആവണം! 2

ഭാര്യമാരല്ലേ! രണ്ടു പെണ്ണുങ്ങളെ ഒരുമിച്ച് handle ചെയ്യാൻ അറിയുന്നവനു

ഭൂതത്തിന്റെ ഭാവി വര്തമാനിക്കാൻ ആണോ പാട്? I am proud of you

young man!!! ഇനി മൂത്തവന്റെ കാര്യം! ഗണേശൻ. അവൻ വളര്ന്നു

വളര്ന്നു ഇപ്പൊ പിന്നേം വളരുന്നു! (ആക്ച്വലി വല്ലാണ്ട് അങ്ങ്

വളര്ന്നു പോയി ).

” മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…” വീണ്ടും മൊബൈൽ റിംഗ് ചെയ്തു.

“ആരാത് ?”

” ഞാനാ, പദ്മനാഭ സ്വാമി ക്ഷേത്രം മേൽശാന്തി. ”

” തനിക്കെന്താ എടൊ ഈ വീട്ടിൽ കാര്യം ? ”

“അല്ല സ്വാമി, ഇന്ന് ഇവിടെ ഭയങ്കര തിരക്ക്…എല്ലാ അര്ച്ചനേം കൂടി

ഒറ്റയ്ക്ക് handle ചെയ്യാൻ പറ്റതില്ലെന്നു ഇവിടുത്തെ സർ പറയാൻ പറഞ്ഞു.

വിരോധമില്ലെങ്കി..ഈ കൊച്ചു കൊച്ചു ഓർഡർ ഒക്കെ ഒന്ന് നോക്കാമോ എന്ന്

ചോദിയ്ക്കാൻ പറഞ്ഞു . പുള്ളിക്ക് ഇപ്പൊ ആകെ ആ. ബി നിലവറയും

തുറക്കാൻ പോകുവല്ലേ! income tax, CSR…. ആകെ പ്രശ്നം! പോരാത്തതിനു VIP

ക്കളുടെ തള്ളികയറ്റവും.

മുഴുവിക്കാൻ സമ്മതിക്കാതെ ശിവൻ കട്ട്‌ ചെയ്തു. ഇതവൻ മനപ്പൂർവ്വം

പറഞ്ഞു ചെയ്യിക്കുന്നതാ! ഈ മാസത്തെ ടാർഗറ്റ് ഇതുവരെ കമ്പ്ലീറ്റ്‌ ചെയ്യാൻ

പറ്റീട്ടില്ല! പോരാത്തതിനു നാരദന്റെ ട്രോൾ പേജ് മുഴുവൻ ഇപ്പൊ സംസാര

വിഷയം ഇതാ! യുവാക്കളെ വഴി തെറ്റിക്കുന്ന ഫ്രീക്കൻ! ഒട്ടും job oriented

അല്ലത്രേ!

അതിന്റെ ഇടയിലാ അവന്റെ ആള് വെച്ച് കളിയാക്കല് ! സമയം വരട്ടെ!

കൊടുക്കാം! ഇനിയും മോഹിനി ആയിട്ട് ഇറങ്ങുവല്ലോ! അന്ന് literally ഗാന്ധാരി

ആക്കണം! 101 മക്കൾ! അതോടെ അവസാനിക്കും അഹങ്കാരം.

“ദേ മനുഷ്യാ…മണി 9:30 ആയി. ഇന്നല്ലേ ദേവുന്റെ മോന്റെ മോഡൽ

എക്സാം ? റാങ്ക് മേടിപ്പിക്കും എന്നും പറഞ്ഞു ഇന്നലെ വല്യ ഷോ

ആയിരുന്നല്ലോ? പോകുന്നില്ലേ? ”

ശെരിയാണ്‌! ഇന്നലെ ഒരു അബദ്ധത്തിനു അങ്ങനെയൊക്കെ

പറഞ്ഞായിരുന്നു. 2 അര്ച്ചനയും പിന്നെ ചെവിതല കേൾപ്പിക്കാണ്ട്

പ്രാർത്ഥനയും. ആരും പറഞ്ഞു പോവും! But, fieldൽ വല്ലാത്ത competition.

വരീതിന്റെ വീട്ടീന്ന് 5 കൂട് മെഴുകുതിരിയാ നേര്ന്നത്. So, financially thinking,

വരീതിന്റെ മോനെ റാങ്ക് കിട്ടാൻ പാടുള്ളൂ. പിന്നെ, ഇതൊരു വല്യ ചാൻസ്

ആണ്. ദേവുന്റെ വീട്ടുകാർ ഇത്തിരി ഭേദപ്പെട്ട കുടുംബമാണല്ലോ! അപ്പൊ

ഇപ്പൊ നല്ലൊരു customer satisfaction കൊടുക്കാൻ പറ്റിയാൽ പിന്നെ ഭാവിയിൽ

നല്ല കുറച്ചു പൂജ കിട്ടും! ഇപ്പൊ ഇത്തിരി നഷ്ടം വന്നാലും വേണ്ടില്ല. ഫീൽഡിൽ

പിടിച്ചു നില്ക്കണ്ടേ? വിശ്വാസം, അതല്ലേ എല്ലാം!! ഒന്ന് പോയി നോക്കാം!

നന്ദി…ഡേയ് നന്ദി..നീട്ടി വിളിച്ചു, മൊബൈലിൽ വിളിച്ചു- കണ്ടില്ല!

അല്ലേലും ഒരു ആവിശ്യത്തിന് നോക്കിയാല് അങ്ങനെയാണല്ലോ! ഒരുത്തനേം

കാണൂല (Murphy’s law). ഇനിയിപ്പോ ബസ്‌ കേറി അങ്ങ് എത്തുമ്പോഴേക്കും

എക്സാം കഴിയും.

10.30 ആയപ്പോ കൈലസത്തു നിന്ന് ബസ്‌ കിട്ടി തമ്പാനൂർ എത്തി.

ഓടിപ്പിടിച്ച് എക്സാം ഹാള്ളിൽ കേറി. ഞെട്ടിപ്പോയി! 20 പിള്ളേരും 35

ദൈവങ്ങളും! കുട്ടിച്ചാത്തൻ വരെയുണ്ട്. ഉണ്ണിയേശു തകർത്തു പഠിക്കുന്നു.

” എന്താ ഉണ്ണിയെ, നീയും എഴുതുവാണോ ?”

” ഇല്ല അങ്കിൾ, ആരോ ചെക്കനു പറഞ്ഞു കൊടുത്തു, താൻ പാതി ദൈവം

പാതിന്നു. ചെക്കൻ പകുതിയേ പഠിച്ചുള്ളൂ. ഒരു പൊന്നിൻ കുരിശു നേർന്നു.

ഇതിപ്പോ എനിക്കാകെ പണിയായി! അങ്കിൾ-ന്റെ client ആരാ?”

‘ദേവൂന്റെ മോൻ ‘

‘ഓ, തോന്നുന്നില്ല അങ്കിൾ….സരസ്വതി ആന്റിക്ക് ഇന്ന് 10 clients ആ.

ആന്റി ഇന്ന് മിക്കവാറും ടാർഗറ്റ് കവർ ചെയ്യും!’

‘മ് മ്..അത് കാമദേവനല്ലേ ? അവനെന്താ ഇവിടെ?’

‘ഒന്നും പറയണ്ട അങ്കിൾ, ഒരുത്തന്റെ ലൈൻ! അവൾക്കും ഇന്ന്

പരീക്ഷയാ. ആ ചെറുക്കൻ വിളിച്ചിട്ട് വന്നതാ എന്നാ പറഞ്ഞത്.’

നിന്നിട്ട് ഇനി കാര്യം ഉണ്ടെന്നു തോന്നുന്നില്ല! അല്ലേലും ആകെ 20 രൂപേടെ

അര്ച്ചനയ്ക്കാ ഇത് വരെ വന്നത്. ആ പോട്ടെ! സോറി ദേവു.. ഇത് മോഡൽ

അല്ലെ! ഫൈനൽ നമുക്ക് പൊളിക്കാം!

ശിവൻ മിഷൻ ക്ലോസ് ചെയ്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു! അഫ്റെർ

എഫ്ഫെക്ട്സ് ആയി ദേവൂന്റെ വീട്ടിലെ നിലവിളി കേട്ടു. ‘ ന്റെ മഹാദേവാ!

ദുര്നിമിതം ആണല്ലോ.. ‘ ഫീട്ബാക് ശിവന്റെ ടാബിൽ വോയിസ്‌ ക്ലിപ്പ് ആയി

ഒഴുകി എത്തി.. ആ! അപ്പൊ അത് കഴിഞ്ഞു.

ഡമരുവും ശൂലവും എടുത്തു പതിയെ പുറത്തിറങ്ങാൻ പോകുമ്പോ,

അവിടെ ഒരു ചെറിയ ആൾക്കൂട്ടം ( സോറി, ദൈവക്കൂട്ടം). എന്താന്ന്

ചോദിച്ചപ്പോ ആരോ പറഞ്ഞു, പുതിയ എൻട്രി ആണ്. ഇപ്പൊ ഏറ്റവും

കൂടുതൽ ഫാൻസും growth rate ഉം ഉള്ള ദൈവം! ശിവൻ ചിരിച്ചുപോയി. ഇത്

ഈ മലയാളികൾ ഗൾഫിൽ പോകുന്ന പോലാ! അവിടെന്തോ കീരവിത്തു

ഉണ്ടെന്നാ വിചാരം! ചെല്ലുംബോഴല്ലേ അറിയുന്നെ! "ആരാ കക്ഷി?" ശിവൻ

excitement ഓടെ ആരാഞ്ഞു.

” ഡിങ്കൻ ”

“ഡിങ്കൻ ഓ ?”

മ് മ്…ഡിങ്കൻ..aircel പുതിയതായിട്ട് introduce ചെയ്തു കൊടുതതിനെക്കാൾ

ഓഫർ ആണ് പുള്ളി കൊടുക്കുന്നത് എന്ന് കേട്ടു. പാപികൾക്കു 50% discount ,

വഴിപാട്‌ ഒന്നെടുത്താൽ ഒന്ന് ഫ്രീ.. പിന്നെ ഡിങ്കന്റെ birthday ക്ക് സ്വര്ഗത്ത്‌

ഡയറക്റ്റ് എൻട്രി. ഇപ്പൊ തന്നെ followers ന്റെ എണ്ണം 2 ലക്ഷം കഴിഞ്ഞു.

"ആഹാ, കൊള്ളാല്ലോ! പുള്ളി ഏതു ടെക്സ്റ്റ്‌ ആ ഫോളോ ചെയ്യുന്നേ? "

"വിശുദ്ധ ബാല മംഗളം. ഹെഡ് ഓഫീസ്- പങ്കിലക്കാട്‌, ആ, അത്

പറഞ്ഞപ്പോഴാ ഓർത്തെ, ഇന്ന് ബോസ്സ് എമർജൻസി മീറ്റിംഗ് വിളിച്ചിട്ടുണ്ട്.

എല്ലാ എമ്പ്ലോയീസും സമയത്ത് തന്നെ എത്തണം എന്ന് പറഞ്ഞു.

location ഷിഫ്റ്റ്‌, ന്യൂ scene

സ്ഥലം: ഓൾ ഗോഡ്സ് കമ്പനി (p ) Ltd – head quarters , technopark , tvm .

സദസ്സിൽ ദൈവങ്ങൾ.

അരങ്ങിൽ ബോർഡ്‌ ഓഫ് ടിരെക്ടര്സ്.

മീറ്റിംഗ് തുടങ്ങി.

ചെറിയ കണ്ണടയും വലിയ വയറുമുള്ള കുറുകിയ മനുഷ്യൻ മൈക്ക്

കയ്യിലെടുത്തു. ദൈവക്കൂട്ടം നിശബ്ദരായി.

“ഡിയർ സ്ടാഫ്ഫ്സ്..”

“അടിയന്തരമായി ഇപ്പൊ ഈ മീറ്റിംഗ് വിളിച്ചത് എനിക്ക് വീട്ടിലിരുന്നു

സമയം പോകാത്തത് കൊണ്ടല്ല! പരസ്പരം& തീർന്നെങ്കിലും മാളൂട്ടിയും

;മഞ്ഞുരുകും കാലവും& ഒക്കെ കണ്ടു കരഞ്ഞു തീര്ക്കാവുന്നത്തെ ഉള്ളു

എനിക്ക്. ബട്ട്‌ നിങ്ങളൊന്നും സമ്മതിക്കില്ലല്ലോ! ഓക്കേ, കാര്യങ്ങൾ straight forward

ആയിട്ട് പറയാം! നിങ്ങളൊന്നും ഒട്ടും പോരാ! ഒരു മതവ്യാപാരി എന്ന

നിലയിൽ നാട്ടാരുടെ പേടിയും ഭാവിയും വിറ്റു കാശാക്കിയലെ എനിക്ക്

ജീവിക്കാൻ പറ്റു. അതോണ്ടാണ് ഞങ്ങൾ ഈ മുപ്പത്തി മുക്കോടി

ഐറ്റംസ്നെയും ഡിസൈൻ ചെയ്തു വെച്ചത്! ഇതിപ്പോ എന്താ കഥ? നിങ്ങളുടെ

ചെലവിനു ഞാൻ വീട്ടീന്ന് തരേണ്ട അവസ്ഥ! മതിയായി. അണ്ടർ

പെർഫൊർമിങ്ങ് ആയ എല്ലാ എംപ്ലോയീസ്നെയും ഞാൻ പിരിച്ചു

വിടുവാ…ഇതിപ്പോ ബംഗാളികളാ ലാഭം. ചൂടോടെ termination letter വാങ്ങി

സ്ഥലം വിട്ടോ..

ചെവിക്കുള്ളിൽ ഒരു മൂളലോടെ ശിവൻ എല്ലാം കേട്ടിരുന്നു.

തലകറങ്ങുന്നുണ്ട്. ആരുടേയും സംസാരം കേട്ടില്ല! പതിയെ പുറത്തേക്ക്

ഇറങ്ങിയതും “സാബ്ജി ആപ്കാ ലെറ്റർ..” ഒരു ബംഗാളി വെള്ള കവർ ശിവന്

കൈമാറി…നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അത് വാങ്ങി, ശിവൻ മുന്നോട്ടു

നടന്നു. ആത്മഹത്യാ! അതേയുള്ളൂ വഴി. സൂപ്പർ പവർ എല്ലാം അവർ തിരിച്ചു

വാങ്ങി. കൂട്ടത്തിൽ നന്തിയെയും..! ഉറച്ച മനസ്സുമായി ശിവൻ technopark ന്റെ

തേജസ്വിനി building നു മുകളില് കയറി. ( കേറുന്നതിനു മുന്നേ വാവ സുരേഷിനെ

വിളിച്ചു പാമ്പിനെ ഹാൻഡ്‌ ഓവർ ചെയ്യുകയും ശൂലം തിരുവനന്തപുരത്ത്

മ്യുസിയത്തില് കൊടുക്കുകയും ചെയ്തു. ഡമരു 1500 രൂപയ്ക്ക് OLX ൽ ഇട്ടു

മൂത്ത മോന്റെ നമ്പർ കൊടുത്തു. അവൻ കഴിക്കട്ടെ!! മുകളിൽ കയറി നിന്ന്

എല്ലാ മനുഷ്യരെയും മനസ്സിൽ ധ്യാനിച്ച്‌ ശിവൻ..പതിയെ കാലെടുത്തു..

 

 

 

******************************************************************

 ഞെട്ടി കണ്ണുതുറന്നു…

സമയം 5.30am. സ്വപ്നമായിരുന്നോ?

അച്ഛൻ വിളക്ക് കത്തിക്കുന്നു…

ഫോട്ടോയിൽ ഭഗവാൻ പുഞ്ചിരിക്കുന്നു..

“പോയി കുളിച്ചു നാമം ചോല്ലെടോ..’അച്ഛൻ പറഞ്ഞു.

പതിയെ എഴുന്നേറ്റു കുളിച്ചു നാമം ചൊല്ലാനായി ഞാൻ ഇരുന്നു. കൈ

കൂപ്പിയപ്പോൾ പണ്ട് മുത്തശ്ശി പറഞ്ഞത് ഓർത്തു..

” വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കും…”

*****************************************************************
//ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ac&ref=qf_sp_asin_til&ad_type=product_link&tracking_id=yenthacom-21&marketplace=amazon&region=IN&placement=9381626340&asins=9381626340&linkId=&show_border=true&link_opens_in_new_window=true

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s